മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം സ്വന്തമാക്കി വള്ളികുന്നം സ്വദേശി ഐശ്വര്യ എസ് അനിൽ ഗ്രാമത്തിന് അഭിമാനമായി. കേരള സർവകലാശാലയിൽ നിന്നും 2023-ൽ ബി.എ പൊളിറ്റിക്കൽ സയൻസിൽ മികച്ച വിജയം നേടിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി ബിരുദം പൂർത്തിയാക്കിയ പ്രതിഭകൾക്കായി സർക്കാർ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. ചൂനാട് തെക്കേ ജംഗ്ഷനിൽ ഐശ്വര്യാ സ്‌റ്റുഡിയോ നടത്തുന്ന വള്ളികുന്നം ശ്രീകോവിലം വീട്ടിൽ അനിൽ തിലകിന്റേയും ഷൈനിയുടേയും മകളാണ് ഐശ്വര്യ. തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു.
ഐശ്വര്യ എസ് അനിലിന് വള്ളികുന്നം.com ന്റെ എല്ലാവിധ ആശംസകളും!