വള്ളികുന്നം വയോജന കലോത്സവം ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടന്നു

വള്ളികുന്നം വയോജന കലോത്സവം ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടന്നു

വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വയോജന കലോത്സവം ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അനിത കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിന് വൈസ് പ്രസിഡന്റ് ഗീതാ മധു അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Post

← Back to Home